കേരളം

kerala

വന്‍തോതിലുള്ള കീടനാശിനി പ്രയോഗം മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നതായി പരാതി

ഏലം, തേയില തോട്ടങ്ങളിലെ അമിതമായുള്ള കീടനാശിനി പ്രയോഗവും രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തവുമാണ് ജലസ്രോതസുകള്‍ മലിനമാകാനുള്ള പ്രധാന കാരണം

By

Published : Feb 7, 2020, 9:43 PM IST

Published : Feb 7, 2020, 9:43 PM IST

മത്സ്യ സമ്പത്ത് വാർത്ത  മീന്‍പിടുത്തം വാർത്ത  fishing news  Fish wealth news
ജലാശയം

ഇടുക്കി: വന്‍തോതിലുള്ള കീടനാശിനി പ്രയോഗവും അശാസ്ത്രീയമായ മീന്‍പിടുത്തവും ഹൈറേഞ്ചിലെ മത്സ്യ സമ്പത്ത് ഇല്ലാതാക്കുന്നതായി ആരോപണം. ഏലം, തേയില തോട്ടങ്ങളിലെ അമിതമായുള്ള കീടനാശിനി പ്രയോഗവും രാസ വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തവുമാണ് ജലസ്രോതസുകള്‍ മലിനമാകാന്‍ കാരണമെന്നാണ് ആരോപണം. പുഴയോടും തോടിനോടും ചേര്‍ന്നുള്ള തോട്ടങ്ങളിലെ കീടനാശിനി പ്രയോഗമാണ് പ്രധാന ഭീഷണി. കീടനാശിനി പ്രയോഗത്തിന് ശേഷം ഉപകരണങ്ങള്‍ കഴുകുന്നതും പുഴയിലാണ്. അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും ഇതു തന്നൊണ് അവസ്ഥ. നിലവില്‍ പരലും കൂരിയും അടക്കമുള്ള ചെറുമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുകയാണ്.

മലയോര മേഖലയിലെ വന്‍തോതിലുള്ള കീടനാശിനി പ്രയോഗം മത്സ്യ സമ്പത്തിന് ഭീഷണിയാകുന്നതായി ആരോപണം

മത്സ്യബന്ധനത്തിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് ഇത് തിരിച്ചടിയായി മാറുകയാണ്. വന്‍തോതിലുള്ള കീടാശിനി പ്രയോഗം ജല മലിനീകരണത്തോടൊപ്പം മലയോര മേഖലയില്‍ അർബുദ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നുണ്ട്. അമിതമായ കീടനാശിനി പ്രയോഗത്തിന് തടയിടാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ABOUT THE AUTHOR

...view details