ഇടുക്കി:നെടുംകണ്ടം കുട്ടന്‍ കവലയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീണ് വീട് അപകടാവസ്ഥയിലായി. വീടിന്‍റെ പുറക് വശത്ത് നിന്നാണ് മണ്ണിടിച്ചിലുണ്ടായത്. കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കുട്ടന്‍കവല പെരുംഞ്ചേരില്‍ ബിനോയിയുടെ വീടാണ് ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായത്. ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന്‍റെ പുറക് വശത്തെ മണ്‍തിട്ട ഇടിയുകയായിരുന്നു. വീടിന്‍റെ പുറക് ഭാഗത്ത് നിന്നും വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാൽ കുടുംബാംഗങ്ങളെ സമീപത്തെ മറ്റൊരു വീട്ടിലേയ്ക്കാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
മഴയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീട് അപകടത്തിൽ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ALSO READ: കാസര്‍ഗോഡ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അതേസമയം നെടുങ്കണ്ടം എഴുകുംവയല്‍- തൂവല്‍ പാതയില്‍ വിവിധ മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനാല്‍ റോഡ് അപകടാവസ്ഥയിലാണ്. സമീപത്തെ കൃഷിയിടത്തിലേയ്ക്ക് കല്‍കെട്ട് തകര്‍ന്ന് വീണു. റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ വിള്ളലും രൂപപെട്ടിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ പാത പൂര്‍ണ്ണമായും തകരാന്‍ സാധ്യതയുണ്ട്.
എഴുകുംവയല്‍ തൂവല്‍ പാതയില്‍ തങ്കച്ചന്‍ കവല ഭാഗത്താണ് വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണും ചെളിയും നിറഞ്ഞ് മണിക്കൂറുകളോളം ഗ്രാമീണ പാതയില്‍ ഗതാഗതം തടസപെട്ടിരുന്നു. പിന്നീട് ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ജെസിബി എത്തിച്ച് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.