കേരളം

kerala

By

Published : Apr 28, 2022, 4:02 PM IST

ETV Bharat / state

ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി അതിജീവന പോരാട്ട വേദി

തുടക്കമെന്ന നിലയിൽ ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷ പരിപാടിയിലേക്കും സെക്രട്ടേറിയറ്റിലേക്കും കർഷക മാർച്ചുൾപ്പെടെ നടത്തുന്നതിനാണ് തീരുമാനം. പോരാട്ട വേദിക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളും ജാതി-മത നേതാക്കളും വ്യാപാരികളും രംഗത്തെത്തി.

land issues continuing in Idukki  Athijeevana Porattavedhi Protest  സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി അതിജീവന പോരാട്ട വേദി  പട്ടയ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കന്നതിന് നടപടി
ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി അതിജീവന പോരാട്ട വേദി

ഇടുക്കി:ഭൂമി വിഷയത്തിൽ ശക്തമായ സമരത്തിന് ആഹ്വാനം ചെയ്ത് അതിജീവന പോരാട്ട വേദി. പട്ടയ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിത് ഉടൻ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കുന്നത് വരെ ഇടുക്കിയിൽ ജനകീയ സമരത്തിന് നേതൃത്വം നൽകുന്നതിനാണ് തീരുമാനം. ഇതിനായി വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളേയും ജാതി മത നേതാക്കന്മാരേയും വ്യാപാരികളേയും പങ്കെടുപ്പിച്ച് യോഗം ചേർന്നു.

ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി അതിജീവന പോരാട്ട വേദി

തുടക്കമെന്ന നിലയിൽ ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷ പരിപാടിയിലേക്കും സെക്രട്ടേറിയറ്റിലേക്കും കർഷക മാർച്ചുൾപ്പെടെ നടത്തുന്നതിനാണ് തീരുമാനം. പോരാട്ട വേദിക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളും ജാതി-മത നേതാക്കളും വ്യാപാരികളും രംഗത്തെത്തി. അഡ്വ ഡീൻ കുര്യാക്കോസ് എംപി, വിവാദമായ രവീന്ദ്രൻ പട്ടയം വിതരണം ചെയ്ത എം.ഐ രവീന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Also Read:പട്ടയം റദ്ദ് ചെയ്യുന്നതിന് മുമ്പ് തന്‍റെ ഭാഗം കേള്‍ക്കണമെന്ന് എം ഐ രവീന്ദ്രന്‍

ABOUT THE AUTHOR

...view details