രാമക്കല്‍മേട്ടില്‍ നിര്‍മ്മിച്ച മാതൃഭവനത്തിൽ കുടുംബശ്രീ ഉത്പന്നങ്ങളും
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാരികള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
ഇടുക്കി: രാമക്കല്‍മേട്ടില്‍ പുതിയതായി നിര്‍മ്മിച്ച മാതൃഭവനത്തിനൊപ്പം കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവും ആരംഭിക്കും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാരികള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രാമക്കല്‍മേട് കുറവന്‍ കുറത്തി ശില്പത്തിന് സമീപത്തായാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മാതൃഭവനം ആരംഭിച്ചത്. ജില്ലയിലെ ആദ്യ മാതൃഭവനമാണിത്. 25 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ഈ മേഖലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മാതൃഭവനം ഉപകാരപ്പെടും. അമ്മമാര്‍ക്ക് കൊച്ചു കുട്ടികളുമായി വിശ്രമിയ്ക്കുന്നതിന് പ്രത്യേക മുറി, ടോയിലറ്റ് കോംപ്ലക്‌സ് എന്നിവയടക്കമാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം നിര്‍മ്മിച്ച മുറിയില്‍ കുടുംബശ്രീ വിപണന കേന്ദ്രവും പ്രവര്‍ത്തിക്കും. വിവിദ മേഖലകളില്‍ നിന്നെത്തിക്കുന്ന സാധനങ്ങള്‍ ഇവിടെ വില്പന നടത്തും.