ഇടുക്കി: ഇന്ധന വില വര്‍ധനവിലും മരംമുറി വിഷയത്തിലും പ്രതിഷേധിച്ച് വേറിട്ട സമരവുമായി ഇടുക്കിയിലെ കെ.എസ്.യു പ്രവര്‍ത്തകര്‍. ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറ് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയും, നൂറ് വൃക്ഷത്തൈകള്‍ നട്ടുമാണ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്.
മരം മുറിവിഷയത്തിലും ഇന്ധനവില വര്‍ധനവിലും പ്രതിഷേധിച്ച് കെ.എസ്.യു നടത്തി വരുന്ന സമരങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നൂറ് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി നൂറ് വൃക്ഷത്തൈകള്‍ നടുന്ന വേറിട്ട പ്രതിഷേധത്തിന് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി രൂപം നല്‍കിയത്. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് അടിമാലിയില്‍ പ്രതിഷേധ സമരം ഫ്‌ളാഗ് ഓഫ് ചെയ്തു.
ഇന്ധന വില വര്‍ധന; സൈക്കിള്‍ സമരവുമായി കെ.എസ്.യു ALSO READ:സംസ്ഥാനത്ത് ടിപിആർ കുറയുന്നില്ല; നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായേക്കില്ല
രാവിലെ 6 മണിക്ക് അടിമാലിയില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി വൈകിട്ട് ഏഴ് മണിക്ക് എറണാകുളം ഡി.സി.സി ഓഫീസില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ റാലിക്ക് സ്വീകരണം നല്‍കിക്കൊണ്ട് പാതയോരങ്ങളില്‍ വൃക്ഷത്തൈകൾ നട്ടു.
കെ.എസ്.യു ദേവികുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അഖില്‍ ബേസില്‍ രാജു ജാഥാ ക്യാപറ്റനായ പ്രതിഷേധ സമരത്തിൽ കെ.എസ്.യു പ്രവര്‍ത്തകരായ ജോജി പീറ്റര്‍, എല്‍ദോസ് റോയ്, ബേസില്‍ ബേബി, സിദ്ദു, ആഷിക് തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് ഷിയാസ് സമാപന ചടങ്ങിന് നേതൃത്വം നല്‍കി.