ഊര്‍ജ്ജ മേഖലയില്‍ നവീന കാഴ്ചപ്പാടോട് കൂടിയ പ്രവര്‍ത്തനം നടപ്പിലാക്കും: മന്ത്രി എം.എം മണി
കെഎസ്ഇബി പൂപ്പാറ സെന്റര്‍ ഓഫീസ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു
മന്ത്രി എം.എം മണി
ഇടുക്കി: കെഎസ്ഇബി പൂപ്പാറ സെന്റര്‍ ഓഫീസ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. നവീന കാഴ്ചപ്പാടോട് കൂടിയ പ്രവര്‍ത്തനം ഊര്‍ജ്ജമേഖലയില്‍ നടപ്പിലാക്കുമെന്നും വൈദ്യുതി ലാഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തടസ രഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പൂപ്പാറയില്‍ സബ് സെന്റര്‍ പ്രവർത്തനം ആരംഭിച്ചത്. ശാന്തൻപാറ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലെ മുകൾ നിലയിലാണ് സബ് സെന്റര്‍ പ്രവർത്തിക്കുന്നത്.