കേരളം

kerala

ETV Bharat / state

നെടുങ്കണ്ടത്തെ കെഎസ്ഇബി ഓഫീസുകള്‍ ഇനി ഒരു കുടക്കീഴിൽ

രണ്ട് കോടി 20 ലക്ഷം രൂപ മുതല്‍ മുടക്കില്‍ മൂന്ന് നിലകളിലായാണ് സമുച്ചയം പണികഴിപ്പിക്കുന്നത്.

By

Published : Feb 10, 2021, 12:49 PM IST

നെടുങ്കണ്ടത്തെ കെഎസ്ഇബിയുടെ വിവിധ ഓഫീസുകൾ  നെടുങ്കണ്ടം കെഎസ്ഇബി ഓഫീസുകള്‍  ഇടുക്കി  KSEB Office Nedumkandam  Nedumkandam KSEB Office  KSEB  Kerala State Electricity Board  മിനി വൈദ്യുതി ഭവന്‍  കെഎസ്ഇബിഎല്‍  KSEBL
നെടുങ്കണ്ടത്തെ കെഎസ്ഇബിയുടെ വിവിധ ഓഫീസുകള്‍ ഇനി ഒരു കുടകീഴിൽ

ഇടുക്കി:നെടുങ്കണ്ടത്തെ കെഎസ്ഇബിയുടെ വിവിധ ഓഫീസുകള്‍ ഇനി ഒരു കെട്ടിടത്തിൽ. മിനി വൈദ്യുതി ഭവന് കെഎസ്ഇബിഎല്‍ ഭരണാനുമതി നല്‍കി. നെടുങ്കണ്ടം കല്ലാറില്‍ കെഎസ്ഇബി വക സ്ഥലത്താണ് മിനി വൈദ്യുതി ഭവന്‍ ഒരുക്കുക. രണ്ട് കോടി 20 ലക്ഷം രൂപ മുതല്‍ മുടക്കില്‍ മൂന്ന് നിലകളിലായാണ് സമുച്ചയം പണികഴിപ്പിക്കുന്നത്.

നെടുങ്കണ്ടത്ത് വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ഇലക്ട്രിക് സെക്ഷന്‍ ഓഫീസ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ്, ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ഓഫീസ്, ട്രാന്‍സ്മിഷന്‍ സബ് ഡിവിഷന്‍ ഓഫിസ് തുടങ്ങിയവ പുതിയ വൈദ്യുതി ഭവനിലേയ്ക്ക് മാറ്റുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ഓഫീസ് അറിയിച്ചു.

ABOUT THE AUTHOR

...view details