കേരളം

kerala

ETV Bharat / state

കൂടത്തായി കൊലപാതകം; ജോളിയുടെ കട്ടപ്പനയിലെ വീട്ടിലും അന്വേഷണം

കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ സംഘം ജോളിയുടെ കുടുംബാംഗങ്ങളുടെയും ജ്യോത്സ്യന്‍റെയും മൊഴിയെടുത്തു. കട്ടപ്പനയിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായ മൊഴി രേഖപ്പെടുത്തിയത്.

കൂടത്തായി കൊലപാതകം: കട്ടപ്പനയിലെ ജോളിയുടെ തറവാട് വീട്ടിൽ അന്വേഷണം

By

Published : Oct 14, 2019, 8:53 PM IST

Updated : Oct 14, 2019, 10:23 PM IST

ഇടുക്കി: കൂടത്തായി കൊലപാതക കേസില്‍ അന്വേഷണ സംഘം മുഖ്യപ്രതി ജോളിയുടെ കട്ടപ്പനയിലെ തറവാട് വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. തുടര്‍ന്ന് ജോളിയുടെ മൂന്ന് സഹോദരങ്ങളുടെയും മൊഴി രേഖപ്പെടുത്തി. അറസ്റ്റിലാകുന്നതിന് രണ്ടാഴ്‌ച മുമ്പ് ജോളി കട്ടപ്പനയിലെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സി.ഐ വിനേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദിച്ചറിഞ്ഞത്. ജോളിക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം ആരാഞ്ഞു. വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളിക്ക് കുടുംബാംഗങ്ങളില്‍ നിന്ന് സഹായം ലഭിച്ചതായുള്ള വിവരങ്ങളിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തി.

കൂടത്തായി കൊലപാതകം; ജോളിയുടെ കട്ടപ്പനയിലെ വീട്ടിലും അന്വേഷണം

ആവശ്യമെങ്കില്‍ കുടുംബാംഗങ്ങളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ കണ്ട ഏലസ് നല്‍കിയത് ആരാണെന്ന് കണ്ടെത്താനായി കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്‌ണകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. റോയിയും ജോളിയും തന്നെ വന്ന് കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് കൃഷ്‌ണകുമാര്‍ പ്രതികരിച്ചു. ജോളി പഠിച്ച നെടുങ്കണ്ടത്തെ കോളജിലും അന്വേഷണ സംഘം തെളിവെടുത്തു. കഴിഞ്ഞ ദിവസം രാജകുമാരിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളിയുടെ സഹോദരി ഭര്‍ത്താവ് ജോണിയെ ചോദ്യം ചെയ്‌തിരുന്നു.

Last Updated : Oct 14, 2019, 10:23 PM IST

ABOUT THE AUTHOR

...view details