ഇടുക്കി : മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെഎം മാണിയുടെ ചരമദിനം ഇനിമുതല്‍ കേരള കോണ്‍ഗ്രസ് സ്‌മൃതി ദിനമായി ആചരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇത് പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തും. ആദ്യ സ്മൃതി ദിനാചരണം ഏപ്രില്‍ ഒമ്പതിന് തിരുനക്കര മൈതാനിയില്‍ സംഘടിപ്പിക്കും.
സംസ്ഥാനത്തുടനീളമുള്ള വാര്‍ഡ് കമ്മിറ്റികളില്‍ നിന്നടക്കം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് ഇത്തവണ സ്മൃതി ദിനം നടത്തുക. ഇടുക്കി രാജാക്കാട്ട് പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിന്‍.