ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിൽ നിന്നും യു ഡി എഫ് സ്ഥാനാർഥി അഡ്വ.ഡീൻ കുര്യാക്കോസ് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹീം കുട്ടി കല്ലാർ.
ഇടുക്കി ജില്ലയിലെ കാര്‍ഷിക വില തകര്‍ച്ചയും പ്രളയാനന്തര പ്രശ്നങ്ങളേയും വിലയിരുത്തിയായിരിക്കും ജനങ്ങള്‍ വോട്ടു ചെയ്കയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഇടുക്കിയിലെ കാര്‍ഷിക മേഖലകളില്‍ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.
സംസ്ഥാന-കേന്ദ്ര സർക്കാറിനെതിരെയുള്ള ജനവികാരം ശക്തമായി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് വന്നതോടു കൂടി കേരളത്തില്‍ രാഹുല്‍ തരംഗമാണ് അലയടിക്കുന്നതെന്നും, അത് ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡീൻ കുര്യാക്കോസ് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഇബ്രാഹീം കുട്ടി കല്ലാർ