മണ്ണിടിഞ്ഞ് വീണ് കുഞ്ഞ് മരിച്ചു - child died
ചിന്നക്കനാൽ സ്വദേശികളായ രാജശേഖരൻ-നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ ആണ് മരണപ്പെട്ടത്.
കുഞ്ഞ് മരിച്ചു
ഇടുക്കി: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുള്ള കുട്ടി മരിച്ചു. ചിന്നക്കനാൽ സ്വദേശികളായ രാജശേഖരൻ-നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ ആണ് മരണപ്പെട്ടത്. എസ്റ്റേറ്റ് തൊഴിലാളികളായ ഇവർ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത്. മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ മോർച്ചറിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.