ഇടുക്കി : സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ തീയും വേവും മുതൽ സ്വാതന്ത്ര്യത്തിന്‍റെ മാരിവില്ലഴക് വരെ 75 അടി നീളമുള്ള കാൻവാസിൽ വിരിയിച്ച് കലാകാരർ. 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ല ഭരണകൂടവും കേരള ചിത്രകല പരിഷത്ത് ജില്ല ഘടകവും സംയുക്തമായാണ് 'സ്വാതന്ത്ര്യ ചിത്രമെഴുത്ത്' എന്ന പരിപാടി സംഘടിപ്പിച്ചത്. കേരള ചിത്രകല പരിഷത്തിന്‍റെ 15 കലാകാരരാണ് സ്വാതന്ത്ര്യദിനത്തലേന്ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിനെ സ്വാതന്ത്ര്യ സ്‌മൃതികളാല്‍ നിറച്ചത്.
സ്വാതന്ത്ര്യത്തിന്‍റെ മാരിവില്ലഴക് 75 അടി നീളമുള്ള കാൻവാസിൽ, ചിത്രമെഴുത്തുമായി കലാകാരര്‍ - കാൻവാസിൽ ചിത്രങ്ങൾ വരച്ച് കലാകാരർ
ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ല ഭരണകൂടവും കേരള ചിത്രകല പരിഷത്ത് ജില്ല ഘടകവും ചേർന്നാണ് 'സ്വാതന്ത്ര്യ ചിത്രമെഴുത്ത്' എന്ന പരിപാടി സംഘടിപ്പിച്ചത്
സ്വാതന്ത്ര്യത്തിന്‍റെ മാരിവില്ലഴക് 75 അടി നീളമുള്ള കാൻവാസിൽ വിരിയിച്ച് കേരള ചിത്രകല പരിഷത്ത് കലാകാരർ
Also Read: അടുത്ത 25 വർഷം നിർണായകം, ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി
സ്വാതന്ത്ര്യത്തിന്‍റെ പായ്ക്കപ്പലും ത്രിവര്‍ണ ശലഭങ്ങളും ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്ന സ്വാതന്ത്ര്യ വാഞ്ഛയും സമാധാനത്തിന്‍റെ ധവള ദൂതനായ ഗാന്ധിജിയും നിമിഷ നേരം കൊണ്ട് കാൻവാസിൽ നിറഞ്ഞു.