ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊച്ചുതോവാള പൗരസമിതി രംഗത്ത്.
വീട്ടമ്മയുടെ കൊലപാതകം; പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പൗരസമിതി കൂടുതൽ വായനക്ക്: കട്ടപ്പനയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക, പൊലീസ് ഉദാസീനത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൗരസമിതിയുടെ നേതൃത്വത്തിൽ കൊച്ചുതോവാള എസ്എൻ ജങ്ഷനിൽ പ്രതിഷേധ സംഗമം നടത്തിയത്.
കൂടുതൽ വായനക്ക്:കട്ടപ്പനയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത
കഴിഞ്ഞ എട്ടിന് പുലര്‍ച്ചെയാണ് കൊച്ചുപുരക്കൽ ജോര്‍ജിന്‍റെ ഭാര്യ ചിന്നമ്മ (60)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ചിന്നമ്മയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന നാല് പവന്‍ ആഭരങ്ങള്‍ കാണാനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വായനക്ക്:കട്ടപ്പനയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
എന്നാല്‍ സംഭവം നടന്ന് 14 ദിവസങ്ങൾ പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്നാണ് പൗരസമിതി ആരോപിക്കുന്നത്. പൗരസമതിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്‌പിക്ക് പരാതിയും നൽകി.