ഇടുക്കി: ജില്ലയില്‍ 122 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ 28 കേസുകള്‍ ഇടുക്കിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ 122 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്.
ഇടുക്കിയൽ 122 പേർക്ക് കൂടി കൊവിഡ്
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 37,975 കൊവിഡ് കേസുകളാണ്. 480 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരാകുന്നവരുടെ എണ്ണം 91,77,841 ആയി. 1,34,218 രോഗികളാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം 42,314 രോഗികളുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ രോഗമുക്തരുടെ എണ്ണം 86,04,900 കവിഞ്ഞു. നിലവിൽ 4,38,667 രോഗികളാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
Last Updated : Nov 24, 2020, 7:02 PM IST