കല്ലാർകുട്ടി ജലാശയത്തിൽ ആരംഭിച്ച ബോട്ട് സർവീസിന്‍റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിർവഹിച്ചു. കല്ലാർകുട്ടി അണക്കെട്ടിലെ ഇരുകരകളിലുമുള്ളവർക്ക് പട്ടയം നൽകാൻ തടസ്സമില്ലെന്നും പട്ടയം നൽകുന്ന കാര്യത്തിൽ മന്ത്രി എന്ന നിലയിൽ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പട്ടയ നടപടി സംബന്ധിച്ച കാര്യങ്ങൾ താൻ ബോർഡുമായി സംസാരിച്ചു കഴിഞ്ഞെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രിവ്യക്തമാക്കി. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
വിനോദ സഞ്ചാരത്തിന് പുതുവഴി തുറന്ന് കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ട് സർവ്വീസ്
കൊന്നത്തടി പഞ്ചായത്തിലെ വിനോദസഞ്ചാര സാധ്യതകൾ പൂർണമായും വിനിയോഗിക്കും വിധമാണ് അണക്കെട്ടുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ബോട്ട് സർവീസിന് പുറമേ അണക്കെട്ടിന് സമീപത്തെ വ്യൂ പോയിന്‍റുകളെ ബന്ധിപ്പിച്ച് ഫാം ടൂറിസം, ട്രക്കിങ്, അഡ്വഞ്ചർ ടൂറിസം തുടങ്ങിയവ നടപ്പിലാക്കാനും പദ്ധതി.
വൈദ്യുതി വകുപ്പ് ഹൈഡൽ ടൂറിസത്തിന്‍റെയും, മുതിരപ്പുഴ ടൂറിസം ഡെവലപ്പ് ആന്‍റ്കൾച്ചറൽ സൊസൈറ്റിയും സംയുക്ത സഹകരണത്തിലാണ് കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ട് സർവീസ് ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ കുട്ടവഞ്ചി, പെഡൽബോട്ട് ,ഫൈബർ വള്ളം തുടങ്ങിയവ ജലാശയത്തിൽ സർവീസിനായി എത്തിച്ചു. ബോട്ട് സർവീസിന് പുറമേ അണക്കെട്ടിന് സമീപത്തെ വ്യൂ പോയിന്‍റുകളെ ബന്ധിപ്പിച്ച് ഫാം ടൂറിസം, ട്രക്കിങ്, അഡ്വഞ്ചർ ടൂറിസം തുടങ്ങിയവയും നടപ്പിലാക്കും. കൊന്നത്തടി പഞ്ചായത്തിലെ വിനോദസഞ്ചാര സാധ്യതകൾ പൂർണമായും വിനിയോഗിക്കും വിധമാണ് അണക്കെട്ടുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
ഒരുവർഷം മുമ്പ് ബോട്ട് സർവീസിനായുള്ള അനുബന്ധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ സർവീസ് ആരംഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു. ബോട്ട് സർവീസിന്‍റെഉദ്ഘാടനത്തോടെ കല്ലാർകുട്ടി നിവാസികളുടെ ദീർഘനാളായുള്ള കാത്തിരിപ്പിനാണ് വിരാമമായത്.