കേരളം

kerala

ETV Bharat / state

കപ്പകാനത്തേക്ക് തകർന്ന പാത; യാത്രക്കാർ ദുരിതത്തിൽ

ചോറ്റുപാറയിൽ നിന്നും ഉളുപ്പുണിയിലേക്കുള്ള നാല് കിലോമീറ്റർ റോഡ് തകർന്നിട്ടും നടപടിയെടുക്കാതെ അധികാരികൾ

കപ്പകാനത്തേക്ക് തകർന്ന പാത; യാത്രക്കാർ ദുരിതത്തിൽ

By

Published : Jun 10, 2019, 10:30 PM IST

Updated : Jun 10, 2019, 11:34 PM IST

ഇടുക്കി: ജില്ലയിലെ പ്രധാന ട്രൈബൽ സെറ്റിൽമെന്‍റ് മേഖലയായ കപ്പകാനത്തേക്കുള്ള പാത തകർന്നിട്ടും നടപടിയെടുക്കാതെ അധികാരികൾ. ചോറ്റുപാറയിൽ നിന്നും ഉളുപ്പുണിയിലേക്കുള്ള നാല് കിലോമീറ്റർ റോഡാണ് തകർന്നു കിടക്കുന്നത്. ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിന് മുതൽക്കൂട്ടായ പാതയാണ് ജനങ്ങൾക്ക് ദുരിതയാത്ര നൽകുന്നത്.

ചോറ്റുപാറയിൽ നിന്നും ഉളുപ്പുണിയിലേക്കുള്ള നാല് കിലോമീറ്റർ റോഡ് തകർന്നിട്ടും നടപടിയെടുക്കാതെ അധികാരികൾ

വൈദ്യുതി വകുപ്പ് പഞ്ചായത്തിന് റോഡ് കൈമാറിയിട്ടും നവീകരണം നടത്തില്ലെന്ന പിടിവാശിയിലാണ് ഏലപ്പാറ ഗ്രാമപഞ്ചായത്ത്. ആദിവാസി ജനവിഭാഗവും 650 ഓളം കുടുംബങ്ങളും തിങ്ങിപ്പാർക്കുന്ന പ്രദേശത്തു കൂടി കടന്നു പോകുന്ന റോഡ് വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന പാതകളിൽ ഒന്നാണ്. ഉളുപ്പുണി നിവാസികളുടെ ആശുപത്രി ആവശ്യങ്ങൾക്ക് പോലും ഇവിടേക്ക് വാഹനങ്ങൾ എത്താറില്ല.
റോഡ് തകർന്നതോടെ ഇതുവഴി കടന്നുപോയിരുന്ന സ്വകാര്യ ബസ് സർവീസ് അവസാനിപ്പിച്ചു. സ്കൂൾ ബസുകൾ പോലും പ്രദേശത്തേക്ക് എത്തിച്ചേരുന്നില്ല. ടാക്സി വാഹനങ്ങൾ ഇരട്ടിയിലധികം കൂലിയും ഈടാക്കുന്നു. ഒമ്പത് ലക്ഷം രൂപ ടാറിങ്ങിന് ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നെങ്കിലും ഇത് നടപ്പായില്ല.
വാഗമൺ- ഉളുപ്പുണി റോഡ് ആദ്യം നിർമ്മിക്കുന്നത് ഇടുക്കി ഡൈവേർഷൻ പദ്ധതിയുടെ ഭാഗമായാണ്. വാഗമണ്ണിൽ നിന്നും 19 കിലോമീറ്റർ സഞ്ചരിച്ചാൽ മൂലമറ്റത്ത് എത്തിച്ചേരാൻ സാധിക്കും. അവസാനമായി പാതയുടെ ടാറിങ് നടത്തുന്നത് എട്ടുവർഷം മുമ്പാണ്.

ഇടുക്കി ജില്ലക്ക് ലഭിച്ച പ്രകൃതിയുടെ വരദാനമാണ് ഉളുപ്പുണി. പാത റീടാറിങ് നടത്തിയാൽ ഉളുപ്പുണിയിലേക്കുള്ള യാത്ര സുഗമമാകും. കുളമാവ് വനത്തിന്‍റെ ഭംഗി ആസ്വദിക്കുന്നതിനും ബോട്ടിംഗ് നടത്തുന്നതിനും ഈ വഴി സഞ്ചാരികൾക്ക് ആശ്രയിക്കാനും സാധിക്കും.

Last Updated : Jun 10, 2019, 11:34 PM IST

ABOUT THE AUTHOR

...view details