കേരളം

kerala

ETV Bharat / state

കസ്റ്റഡി മരണം; ജുഡീഷ്യല്‍ കമ്മിഷന്‍ തെളിവെടുപ്പിനായി പീരുമേട് സബ് ജയിലിലെത്തി - ജുഡീഷ്യല്‍ കമ്മിഷന്‍

ജയിലിലെ പരിശോധനക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രയിലും കമ്മിഷൻ തെളിവെടുപ്പ് നടത്തും

ജുഡീഷ്യല്‍ കമ്മിഷന്‍ തെളിവെടുപ്പിനായി പീരുമേട് സബ് ജയിലിലെത്തി

By

Published : Jul 20, 2019, 6:15 PM IST

Updated : Jul 20, 2019, 8:19 PM IST

ഇടുക്കി:രാജ്കുമാറിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് തെളിവെടുപ്പിനായി പീരുമേട് സബ് ജയിലിലെത്തി. പീരുമേട് സബ് ജയിലില്‍ റിമാന്‍റില്‍ കഴിയവെ കഴിഞ്ഞ മാസം 21നാണ് രാജ്കുമാര്‍ മരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നറിയുന്നതിനായി ജയിലിലെ പരിശോധനക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലും കമ്മിഷൻ തെളിവെടുപ്പ് നടത്തും. രാജ്കുമാറിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്ത ദിവസങ്ങളിലായിരിക്കും കമ്മിഷന്‍ സന്ദര്‍ശനം നടത്തുന്നത്. രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും തുടരുകയാണ്. കേസില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ജുഡീഷ്യല്‍ കമ്മിഷന്‍ തെളിവെടുപ്പിനായി പീരുമേട് സബ് ജയിലിലെത്തി
Last Updated : Jul 20, 2019, 8:19 PM IST

ABOUT THE AUTHOR

...view details