ഇടുക്കി: മൂന്ന് ചെയിന്‍ മേഖലയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക യൂണിയന്‍ (എം) ജോസഫ് വിഭാഗം. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് വെട്ടിയാങ്കലാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഈ മാസം 21ന് ഇടുക്കി താലൂക്കിന് മുൻപിലും 23ന് കലക്ടറേറ്റിന് മുന്‍പിലുമാണ് സമരം നടത്തുന്നത്. ഇടുക്കി ഡാമിന്‍റെ കാച്മെന്‍റ് ഏരിയായില്‍ വരുന്ന കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ പഞ്ചായത്തുകളിലെ പത്ത് ചെയിന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കൈവശഭൂമിക്ക് പട്ടയം നല്‍കാൻ തീരുമാനിച്ചതായി അറിയിച്ചെങ്കിലും ഏഴ് ചെയിനിലെ കുറച്ച് അപേക്ഷകര്‍ക്ക് മാത്രമാണ് പട്ടയം നല്‍കിയത്. മൂന്ന് ചെയിനിൽ ഉള്ളവര്‍ക്കും പട്ടയം നല്‍കാമെന്ന് പറഞ്ഞ് ആവശ്യമായ ചെലവുകള്‍ക്കെന്ന പേരില്‍ പണപ്പിരിവ് നടത്തുകയും എന്നാല്‍ സാധാരണക്കാരായ പ്രദേശവാസികളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയുമാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ചെയിന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പട്ടയം എന്ന ആവശ്യമുന്നയിച്ച് 19-ാം തീയതി മുതല്‍ 23 വരെ നടത്തുന്ന സമരങ്ങള്‍ക്കാണ് കേരളാ കര്‍ഷക യൂണിയന്‍ (എം) ജോസഫ് സംസ്ഥാന കമ്മറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചത്.
കര്‍ഷകസമരത്തിന് പിന്തുണയുമായി കര്‍ഷക യൂണിയന്‍
മൂന്ന് ചെയിന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പട്ടയം എന്ന ആവശ്യമുന്നയിച്ച് 19-ാം തീയതി മുതല്‍ 23 വരെ നടത്തുന്ന സമരങ്ങള്‍ക്കാണ് കേരള കര്‍ഷക യൂണിയന്‍ (എം) ജോസഫ് വിഭാഗം സംസ്ഥാന കമ്മറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചത്
കര്‍ഷകസമരത്തിന് പിന്തുണയുമായി ജോസഫ് വിഭാഗം
സമരദിവസങ്ങളില്‍ ഇടുക്കി, പീരുമേട് താലൂക്ക് ഓഫീസുകള്‍ക്ക് മുന്‍പിലും ഇടുക്കി കലക്ടറേറ്റ്, ഉപ്പുതറ വില്ലേജ് ഓഫീസിലും കര്‍ഷക യൂണിയന്‍റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തും. ഇടുക്കി താലൂക്ക് ഓഫീസിന് മുന്‍പില്‍ നടക്കുന്ന സമരം മുൻ എംഎൽഎ മാത്യു സ്റ്റീഫനും, ഇടുക്കി കലക്ടറേറ്റിന് മുന്‍പില്‍ നടക്കുന്ന സമരം മുൻ എംപി ഫ്രാൻസിസ് ജോർജും ഉദ്ഘാടനം ചെയ്യും. ചെറുതോണിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബെന്നി പുതുപ്പാടി, ടോമി തൈലംമനാൽ എന്നിവർ പങ്കെടുത്തു.