കേരളം

kerala

ETV Bharat / state

ചെക്ക്‌പോസ്റ്റുകളിലും കാനന പാതകളിലും പരിശോധന ശക്തമാക്കി അധികൃതർ - പരിശോധന ശക്തമാക്കി

ബോഡിമെട്ട് ചെക്ക്‌പോസ്റ്റിലും കാനന പാതകളിലും പരിശോധന നടത്തി

ഇടുക്കി  Idukki  ചെക്ക് പോസ്റ്റുകൾ  ആരോഗ്യവകുപ്പ്  പൊലീസ്  റവന്യൂ  കാനന പാതകൾ  പരിശോധന ശക്തമാക്കി  inspection intensified
ചെക്ക് പോസ്റ്റുകളിലും കാനന പാതകളിലും പരിശോധന ശക്തമാക്കി അധികൃതർ

By

Published : May 8, 2020, 3:51 PM IST

Updated : May 8, 2020, 4:01 PM IST

ഇടുക്കി: ജില്ലാ അതിർത്തി ചെക്ക്‌പോസ്റ്റുകളിലും കാനന പാതകളിലും പരിശോധന ശക്തമാക്കി അധികൃതർ. ആരോഗ്യവകുപ്പ്, പൊലീസ്, റവന്യൂ, വനം തുടങ്ങിയ വിവിധ വകുപ്പകളുടെ സഹകരണത്തോടെയാണ് അതിര്‍ത്തിൽ പരിശോധന കര്‍ശനമാക്കിരിക്കുന്നത്. ഗ്രീന്‍ സോണിലായിരുന്ന ഇടുക്കി വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ അതിർത്തി സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്, തേനി ജില്ലയിൽ വൈറസ് വ്യാപിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പരിശോധന ശക്തമാക്കുന്നത്.

ചെക്ക്‌പോസ്റ്റുകളിലും കാനന പാതകളിലും പരിശോധന ശക്തമാക്കി അധികൃതർ

ഇതിന്‍റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചെക്ക്‌പോസ്റ്റുകളിലും കാനന പാതകളിലും പരിശോധന നടത്തി. ബോഡിമെട്ട് ചെക്ക്‌പോസ്റ്റിലും കാനന പാതകളിലുമാണ് പരിശോധന നടന്നത്. ആരോഗ്യവകുപ്പ്, പൊലീസ്, റവന്യൂ, വനം തുടങ്ങിയ വിവിധ വകുപ്പകളുടെ സഹകരണത്തോടെയാണ് അതിര്‍ത്തിൽ പരിശോധന കര്‍ശനമാക്കിരിക്കുന്നത്. ജില്ലാ കൊവിഡ് മുക്‌തമായിരുന്ന സാഹചര്യത്തിലും അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണവും ജാഗ്രതയും പുലര്‍ത്തിയിരുന്നുവെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Last Updated : May 8, 2020, 4:01 PM IST

ABOUT THE AUTHOR

...view details