ഇടുക്കി: ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷം കൊവിഡ് മാനദണ്ഡം പാലിച്ച് ലളിതമായ ചടങ്ങുകളോടെ. ജില്ലയുടെ ചുമതലയുള്ള വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി രാവിലെ 9ന് പതാക ഉയര്‍ത്തും. പതിവിന് വിപരീതമായി കുയിലി മലയിലെ പൊലീസ് സായുധസേനാ ക്യാമ്പിലാണ് ചടങ്ങുകള്‍. പരേഡില്‍ പൊലീസ് സേനാംഗങ്ങള്‍ മാത്രം പങ്കെടുക്കും. പരേഡിന് സബ് ഇന്‍സ്‌പെക്‌ടര്‍ കെ.വി ഡെന്നി നേതൃത്വം നല്‍കും.
ഇടുക്കിയില്‍ സ്വാതന്ത്ര്യദിനാഘോഷം ലളിതമായി; എം.എം മണി പതാക ഉയര്‍ത്തും
പതിവിന് വിപരീതമായി കുയിലി മലയിലെ പൊലീസ് സായുധസേനാ ക്യാമ്പില്‍ ജില്ലയുടെ ചുമതലയുള്ള വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പതാക ഉയര്‍ത്തും
ചടങ്ങുകള്‍ രാവിലെ 8.40ന് ആരംഭിക്കും. 8.59ന് വിശിഷ്‌ട വ്യക്തി സല്യൂട്ട് സ്വീകരിക്കും. കൊവിഡ് മാനദണ്ഡപ്രകാരം ക്ഷണിക്കപ്പെട്ടവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് പ്രവേശനം. ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്‌ടര്‍ എച്ച്. ദിനേശന്‍, ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി, അസി. കലക്‌ടര്‍ സൂരജ്ഷാജി തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജില്ലാ കലക്‌ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും ഫേസ്ബുക്ക് അക്കൗണ്ടില്‍ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. മാസ്‌ക്, സാനിട്ടൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമായ ശേഷം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.