കേരളം

kerala

ETV Bharat / state

ദാരിദ്ര്യം നേരിടാന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം: എം.എം മണി

ഭാവിയില്‍ വരാനിരിക്കുന്ന ദാരിദ്ര്യം പരിഹരിക്കാന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം. ഇതിന് സമൂഹത്തെ പ്രാപ്തമാകണമെന്നും മന്ത്രി എംഎം മണി.

MM Mani  combat poverty  poverty  ദാരിദ്ര്യം  ഉല്‍പാദനം  എം.എം മണി  കൊവിഡ്-19  പ്രതിസന്ധി  രാജാക്കാട് ഏരിയ കമ്മിറ്റി  ഖജനാപ്പാറ ലോക്കൽ കമ്മിറ്റി
ദാരിദ്ര്യം നേരിടാന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം: എം.എം മണി

By

Published : Jun 4, 2020, 6:16 PM IST

ഇടുക്കി: കൊവിഡ്-19 നെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്ന് മന്ത്രി എം.എം മണി. ഭാവിയില്‍ വരാനിരിക്കുന്ന ദാരിദ്ര്യം പരിഹരിക്കാന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം. ഇതിന് സമൂഹത്തെ പ്രാപ്തമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യം നേരിടാന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം: എം.എം മണി

സി.പി.എം ഖജനാപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടരയേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. തരിശ് ഭൂമി വെട്ടിത്തെളിച്ചാണ് കൃഷി. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്.

തക്കാളി, വഴുതന, ബീൻസ്, കപ്പ, കൂർക്ക, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. പ്രാദേശിക ഭക്ഷ്യക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം. രാജാക്കാട് ഏരിയ കമ്മിറ്റിയുടെയും ഖജനാപ്പാറ ലോക്കൽ കമ്മറ്റിയിലെ അംഗങ്ങളുടെയും സഹകരണത്തോടെയാണ് കൃഷി.

ABOUT THE AUTHOR

...view details