ഇടുക്കി: നെടുങ്കണ്ടം ചോറ്റുപാറയിൽ പൊട്ടിപ്പൊളിഞ്ഞ് നിലംപതിക്കാറായ അങ്കണവാടിയുടെ സ്ഥാനത്ത് ഹൈടെക് അങ്കണവാടി യാഥാർഥ്യമായി. മേഖലയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല നന്ദകുമാർ നിർവഹിച്ചു
നെടുങ്കണ്ടം ചോറ്റുപാറയിലെ അങ്കണവാടി ഹൈടെക്കായി
വർഷങ്ങളായി ശോചനീയാവസ്ഥയിൽ പ്രവർത്തിച്ചുവന്ന അങ്കണവാടി ഗ്രാമപഞ്ചായത്ത് 14, 50,000 രൂപ ചെലവിട്ടാണ് പുതുക്കി നിർമ്മിച്ചത്
നെടുങ്കണ്ടം ചോറ്റുപാറയിലെ അങ്കണവാടി ഹൈടെക്കായി
ചോറ്റുപാറ ടൗണിൽ നടന്ന യോഗത്തിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് അംഗം ബിജു തകടിയേൽ, നെടുങ്കണ്ടം എഇസി റഷീദ്, ചോറ്റുപാറ ആർപിഎംഎൽപിഎസ് ഹെഡ്മാസ്റ്റർ ദീപ മോൾ, ഐസിഡിഎസ് സൂപ്പർവൈസർ മേരിക്കുട്ടി മാണി, വാർഡ് കൺവീനർ എ ഷാഹുൽഹമീദ്, അയൽ സഭ ചെയർമാൻ കെ ആർ മോഹനചന്ദ്രൻ, എൻ രുഗ്മണി അമ്മ തുടങ്ങിയവർ പ്രസംഗിച്ചു.