ഇടുക്കി: അശാസ്‌ത്രീയമായ കനാല്‍ നിര്‍മാണത്തെ തുടര്‍ന്ന് മുട്ടുകാട് പാടശേഖരത്തില്‍ വെള്ളക്കെട്ട്. ഓടകളിലൂടെ വെള്ളം പാടത്തേക്ക് കയറ്റിവിടാനോ വെള്ളം നിറഞ്ഞാല്‍ ഒഴുക്കിവിടാനോ സാധിക്കാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞപ്പോള്‍ കനാലിന്‍റെ കോണ്‍ക്രീറ്റ് ബണ്ട് പൊട്ടിച്ചാണ് പാടത്ത് നിന്നും വെള്ളം ഒഴുക്കിവിട്ടതെന്ന് കര്‍ഷര്‍ പറഞ്ഞു.
അശാസ്‌ത്രീയമായ കനാല്‍ നിര്‍മാണം; മുട്ടുകാട് പാടശേഖരത്ത് വെള്ളക്കെട്ട്
കനാല്‍ നിര്‍മിച്ചിരിക്കുന്നത് അശാസ്‌ത്രീയമായാണെന്നും മഴക്കാലത്ത് പാടത്ത് നിന്ന് വെള്ളം ഒഴുക്കി കളയാനോ വേനല്‍കാലത്ത് വെള്ളം കയറ്റാനോ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു
ഹൈറേഞ്ചിന്‍റെ കുട്ടനാടെന്നാണ് മുട്ടുകാടിനെ വിശേഷിപ്പിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് കൃഷിയിറക്കുന്നതിന് ജലസേചന സൗകര്യം ഒരുക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് പാടശേഖരത്തിന്‍റെ മധ്യത്തിലൂടെ കനാല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കനാല്‍ നിര്‍മിച്ചിരിക്കുന്നത് അശാസ്‌ത്രീയമായാണെന്നും മഴക്കാലത്ത് പാടത്ത് നിന്ന് വെള്ളം ഒഴുക്കി കളയാനോ വേനല്‍കാലത്ത് വെള്ളം കയറ്റാനോ കഴിയില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കൂടാതെ കരാറുകാരന്‍റെ സൗകര്യാര്‍ത്ഥം റോഡിനോട് ചേര്‍ന്നുള്ള പാടങ്ങളിലാണ് കനാല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്. ജലക്ഷാമം പരിഹരിക്കുന്നതിന് നിര്‍മിച്ച പ്രധാന കനാലിന്‍റെ സംരക്ഷണ ഭിത്തി നിര്‍മിക്കാനോ ഉപയോഗശൂന്യമായി കിടക്കുന്ന ചെക്ക് ഡാം പുനര്‍നിര്‍മിക്കാനോ അധികൃതര്‍ നടപടിയെടുക്കാത്തതിലും പ്രതിഷേധമുയരുന്നുണ്ട്.