ഇടുക്കി:ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമായതായി സൂചന. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യവില്പന ശാലകള്‍ പൂട്ടിയതിന്‍റെ മറവില്‍ വിൽപ്പന നടത്തുകയാണ് ലക്ഷ്യം. ഉടുമ്പന്‍ചോലയ്ക്ക് സമീപം മൈലാടുംപാറയില്‍ നിന്നും ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.
ഇടുക്കിയുടെ അതിര്‍ത്തിയില്‍ വ്യാജ വാറ്റ് സംഘങ്ങള്‍ സജീവം
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യവില്പന ശാലകള്‍ പൂട്ടിയതിന്‍റെ മറവില്‍ വിൽപ്പന നടത്തുകയാണ് ലക്ഷ്യം
ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമാകുന്നു
മൈലാടുംപാറ സ്വദേശിയായ തുണ്ടിയില്‍ ബെന്നിച്ചനെയാണ് ചാരായവുമായി പിടികൂടിയത്. ഇയാളുടെ പുരയിടത്തില്‍ നിന്നും മൂന്ന് ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. ലിറ്ററിന് 1500 രൂപയ്ക്ക് ഇയാള്‍ പ്രദേശത്ത് ചില്ലറ വില്‍പന നടത്തി വരികയായിരുന്നു. മേഖലയില്‍ ഇടുക്കി എക്‌സൈസ് ഇന്‍റലിജൻസിന്‍റെയും ഉടുമ്പന്‍ചോല എക്‌സൈസ് വിഭാഗത്തിന്‍റെയും നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും.