ഇടുക്കി:ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. അയ്യപ്പൻകോവിൽ ആലടിയിൽ പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിളയിൽ സാജുവിന്‍റെ ഭാര്യ ബിന്ദു (40) ആണ് മരിച്ചത്. ആലടിയിലെ വാടക വീടിനുള്ളിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിനെ അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്‌തു - parassala
പിടിച്ചുപറി കേസിൽ പൊൻകുന്നം പൊലീസ് കഴിഞ്ഞ ദിവസം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് ഭാര്യ തൂങ്ങി മരിച്ചു
പിടിച്ചുപറി കേസിൽ സാജുവിനെ പൊൻകുന്നം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി പൊൻകുന്നം പൊലീസ് ചൊവ്വാഴ്‌ച ആലടിയിൽ എത്തിയപ്പോഴാണ് ഭർത്താവ് പിടിയിലായ വിവരം ബിന്ദു അറിഞ്ഞത്. 12 വയസുള്ള മകനെ അടുത്ത വീട്ടിലാക്കിയിരുന്നു. വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് അയൽ വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് ബിന്ദുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉപ്പുതറ പൊലീസ് കേസെടുത്തു. കുറച്ചു വർഷങ്ങളായി ഏലപ്പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബിന്ദുവും കുടുംബവും മൂന്ന് മാസം മുൻപാണ് ആലടിയിലെ വാടക വീട്ടിലെത്തിയത്.