ഇടുക്കി :വട്ടവടയിലെ കുടിയേറ്റ കാർഷിക ജനതയ്ക്ക് (Vattavada farmers) ആകെയുള്ള ആശ്രയം കൃഷിയാണ്. എത്ര നഷ്‌ടമുണ്ടായാലും വീണ്ടും കാർഷിക ലോണോ വായ്‌പയോ എടുത്ത് ഇവിടുത്തെ കര്‍ഷകര്‍ കൃഷിയിറക്കും. സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട രീതിയില്‍ വട്ടവടയിലെ കർഷകരിലേക്ക് എത്താറുമില്ലെന്ന് ഏറെ ദുഃഖത്തോടെ ഇവിടുത്തുകാര്‍ പറയുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ (Kerala govt. negligence in agriculture sector) തുടര്‍ന്ന് വലിയ ദുരിതത്തിലാണ് വട്ടവടയിലെ കാബേജ് കര്‍ഷകര്‍ (Vattavada Cabbage Farmers).
വിപണിയില്‍ 60ന് മുകളില്‍ വിലയുണ്ടെങ്കിലും കർഷകർക്ക് ലഭിക്കുന്നത് 10 രൂപയില്‍ താഴെ മാത്രമാണ്. വില ലഭിക്കാത്തതിനാല്‍ വിളവെടുക്കാതെ തോട്ടം ഉപേക്ഷിച്ച കാബേജ് കര്‍ഷകരും വട്ടവടയില്‍ ധാരാളം ഉണ്ട്. എല്ലാ ഓണക്കാലത്തും പച്ചക്കറി സംഭരിക്കുമെന്ന (horticorp onam season vegetables collection) പ്രഖ്യാപനവുമായി ഹോര്‍ട്ടികോര്‍പ്പ് (Kerala horticorp) എത്തും. എന്നാല്‍ സംഭരിക്കുന്നത് പരിമിതമായ പച്ചക്കറി മാത്രമാണ്. ഇതിന്‍റെ വില അടുത്ത ഓണക്കാലം എത്തിയാലും കിട്ടാറില്ലെന്ന് കര്‍ഷകര്‍ ഏറെ സങ്കടത്തോടെ പറയുന്നു.
ALSO READ |Planting Festival| പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് കുട്ടിക്കര്‍ഷകര്‍; പ്രതീക്ഷകളുടെ കൃഷി പാഠം
ഈ വില കിട്ടാത്തതുകൊണ്ട് തന്നെ ഇത്തവണ ഇവിടുത്തെ കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിനെ ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പച്ചക്കറിയ്‌ക്ക് കൃത്യസമയത്ത് പണം നല്‍കുന്നില്ലെന്നും ഇവ പൂര്‍ണമായും സംഭരിക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. അതേസമയം, പച്ചക്കറിയുടെ കുടിശ്ശിക ഇനി കര്‍ഷകര്‍ക്ക് നല്‍കാനില്ലെന്ന നിലപാടിലാണ് ഹോര്‍ട്ടികോര്‍പ്പ്. പ്രതീക്ഷയോടെ കാത്തിരുന്ന വട്ടവടയിലെ കർഷകർക്ക് ഇക്കുറിയും കണ്ണീരോണമാണ്.