ഇടുക്കി:പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥിനികളെ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ. മൊബൈൽ ഫോണിൽ റേഞ്ച് ലഭിക്കാത്തതിനാൽ അഞ്ചാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥിനികൾ സമീപത്തെ മറ്റൊരു വീട്ടിലെത്തിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ പ്ലസ് വൺ, എട്ടാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേർ പെണ്‍കുട്ടികളെ ദുരുപയോഗപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
ബാലികമാരെ ലൈംഗികമായി ദുരപയോഗം ചെയ്ത വിദ്യാര്‍ഥികള്‍ പിടിയില്‍ - പ്ലസ് വൺ വിദ്യാർഥി
മൊബൈൽ ഫോണിൽ റേഞ്ച് ലഭിക്കാത്തതിനാൽ അഞ്ചാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥിനികൾ സമീപത്തെ മറ്റൊരു വീട്ടിലെത്തിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ പ്ലസ് വൺ, എട്ടാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേർ കുട്ടികളെ ദുരുപയോഗപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളുടെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ; രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ
ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്‌ച മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിദ്യാർഥികളുടെ ഫോണിൽ നിന്നും മാതാപിതാക്കൾ അശ്ലീല ചിത്രം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ALSO READ:രാഖില്‍ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്ന്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
TAGGED:
അശ്ലീല ദൃശ്യങ്ങൾ