കേരളം

kerala

ETV Bharat / state

നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: കരുതികൂട്ടിയുള്ള കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് - ഇടുക്കി

റിമാൻഡിലായ പ്രതികളെ അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

Idukki  tribal youth shot dead case  ഇടുക്കി  ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം
നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: കരുതികൂട്ടിയുള്ള കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്

By

Published : Jul 11, 2022, 4:07 PM IST

ഇടുക്കി:നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കരുതികൂട്ടിയുള്ള കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. റിമാൻഡിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായത്.

നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം

ശനിയാഴ്‌ചയാണ് (9-07-2022) ഇരുപതേക്കർ കുടി സ്വദേശി മഹേന്ദ്രന്‍റെ മൃതദേഹം പോതമേടിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മഹേന്ദ്രനോടൊപ്പം നായാട്ടിന് പോയ ഇരുപതേക്കർ കളപ്പുരയ്‌ക്കൽ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവർ വ്യാഴാഴ്‌ച (7-09-2022) രാജാക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. പ്രതികളെ ഇന്നലെയാണ് കോടതി റിമാൻഡ് ചെയ്‌തത്.

കഴിഞ്ഞ ജൂണ്‍ 27ന് നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് മഹേന്ദ്രൻ മരിച്ചതെന്നാണ് പ്രതികൾ പൊലീസിന് നല്‍കിയ മൊഴി. സാംജിയുടെ വെടിയേറ്റാണ് മഹേന്ദ്രൻ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവം പുറത്തറിയാതിരിക്കാൻ പ്രതികൾ മഹേന്ദ്രന്‍റെ വസ്ത്രം കത്തിക്കുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്‌തിരുന്നു.

മഹേന്ദ്രന്‍റെ കോട്ടിലെ തിളങ്ങുന്ന ബട്ടൺ കണ്ട് മൃഗമാണെന്ന് തെറ്റിദ്ധരിച്ചാണ് വെടി ഉതിർത്തതെന്നാണ് പ്രതികളുടെ മൊഴി. ഇത് പൂർണാർഥത്തിൽ വിശ്വസനീയമല്ല എന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ചില തോട്ടം ഉടമകൾ മഹേന്ദ്രനെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് ഭവാനി ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details