കേരളം

kerala

ETV Bharat / state

വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാന്‍ 10,000 രൂപ കൈക്കൂലി; തഹസിൽദാർ വിജിലൻസ് പിടിയിൽ - വിജിലൻസ് കോട്ടയം ഈസ്‌റ്റേൺ റെയിഞ്ച് എസ്‌പി

ജോലി ആവശ്യത്തിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചയാളില്‍ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ

Idukki Thehseldar arrested for asking Bribe  Idukki Thehseldar  Thehseldar arrested for asking Bribe  Vigilence arrested Idukki Thehseldar  asking bribe for giving Income Certificate  വരുമാന സർട്ടിഫിക്കറ്റ്  പതിനായിരം രൂപ കൈക്കൂലി  തഹസിൽദാർ വിജിലൻസ് പിടിയിൽ  സർട്ടിഫിക്കറ്റ് ലഭിക്കാന്‍ പതിനായിരം രൂപ കൈക്കൂലി  കൈക്കൂലി ആവശ്യപ്പെട്ട ഇടുക്കി തഹസിൽദാർ  ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ  ഇടുക്കി  കാഞ്ചിയാർ  ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ  വിജിലൻസ് കോട്ടയം ഈസ്‌റ്റേൺ റെയിഞ്ച് എസ്‌പി
വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാന്‍ പതിനായിരം രൂപ കൈക്കൂലി; തഹസിൽദാർ വിജിലൻസ് പിടിയിൽ

By

Published : Jan 20, 2023, 1:43 PM IST

തഹസിൽദാർ വിജിലൻസ് പിടിയിൽ

ഇടുക്കി: വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ. വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനാണ് തഹസിൽദാരെ വിജിലൻസ് പിടികൂടിയത്. ഇന്നലെ രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.

കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്‍റെ മകന്‍ എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ കൈക്കൂലി വേണമെന്ന് ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആവശ്യപ്പെടുകയായിരുന്നു. തുക കുറച്ചു നൽകണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല.

തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് കോട്ടയം ഈസ്‌റ്റേൺ റെയിഞ്ച് എസ്‌പി വി.ജി വിനോദ്‌കുമാറിന്‍റെ നിർദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്‌പി ഷാജു ജോസിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details