കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ 11707 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി

6212 ആണ്‍കുട്ടികളും, 5495 പെണ്‍കുട്ടികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കല്ലാര്‍ സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 373 കുട്ടികളാണ് കല്ലാര്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയത്

idukki sslc exam idukki news ഇടുക്കി വാര്‍ത്തകള്‍ എസ്എസ്എല്‍സി പരീക്ഷ
ഇടുക്കിയില്‍ 11707 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി

By

Published : May 26, 2020, 10:02 PM IST

ഇടുക്കി: കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ ജില്ലയില്‍ 11707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. 6212 ആണ്‍കുട്ടികളും, 5495 പെണ്‍കുട്ടികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കല്ലാര്‍ സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 373 കുട്ടികളാണ് കല്ലാര്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയത്. ഉച്ചകഴിഞ്ഞ് 1.45 മുതല്‍ 4.30 വരെയായിരുന്ന പരീക്ഷാസമയം. 12 മണി മുതല്‍ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ഥികളെത്തി തുടങ്ങിയിരുന്നു. സ്‌കൂള്‍ കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷം സ്‌കൂളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികളെ സാമൂഹിക അകലം ഉറപ്പാക്കി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ എല്ലാവരും മാസ്‌കും അധ്യാപകര്‍ ഗ്ലൗസും ധരിച്ചിരുന്നു. കൈ കഴുകുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details