ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരി. കഴിഞ്ഞ മാസം 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ കുരുങ്ങി കുട്ടി മരിച്ചെന്നാണ് ബന്ധുക്കൾ കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്‌റ്റേറ്റിൽ തന്നെ താമസിക്കുന്ന അർജുൻ പിടിയിലായത്.
കൂടുതൽ വായനയ്ക്ക്:വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ