കേരളം

kerala

ETV Bharat / state

സേനാപതി പഞ്ചായത്ത് മുൻ അംഗം ജെയിംസ് മത്തായി കുളത്തിൽ മരിച്ച നിലയിൽ - മുൻ പഞ്ചായത്ത് മെമ്പർ മരിച്ച നിലയിൽ

കഴിഞ്ഞ 5 വർഷം സേനാപതി പഞ്ചായത്തിലെ കോൺഗ്രസ് പ്രതിനിധിയായിരുന്നു

idukki senapathi panchayat  james mathai senapathi panchayat  panchayat member found dead  james mathai congress  ഇടുക്കി സേനാപതി പഞ്ചായത്ത്  ജെയിംസ് മത്തായി സേനാപതി പഞ്ചായത്ത്  മുൻ പഞ്ചായത്ത് മെമ്പർ മരിച്ച നിലയിൽ  ജെയിംസ് മത്തായി കോൺഗ്രസ്
സേനാപതി പഞ്ചായത്ത് മുൻ അംഗം ജെയിംസ് മത്തായി കുളത്തിൽ മരിച്ച നിലയിൽ

By

Published : Mar 26, 2021, 1:11 AM IST

ഇടുക്കി: സേനാപതി പഞ്ചായത്ത് മുൻ അംഗം മാങ്ങാത്തൊട്ടി കൂനംമാക്കൽ ജെയിംസ് മത്തായി (56) യെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 3 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈകിട്ട് ഏഴരയോടെ കൃഷിയിടത്തിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 5 വർഷം സേനാപതി പഞ്ചായത്തിലെ കോൺഗ്രസ് പ്രതിനിധിയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഉടുമ്പൻചോല പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

ABOUT THE AUTHOR

...view details