ഇടുക്കി:പാര്‍ട്ടി തനിക്കെതിരെ ഏത് തരത്തിലുള്ള നടപടിയെടുത്താലും, പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് സി.പി.എം നേതാവും ദേവികുളം മുന്‍ എം.എല്‍.എയുമായ എസ് രാജേന്ദ്രന്‍. താന്‍ നാല്‍പത് വര്‍ഷമായി പാര്‍ട്ടിയുടെ ഭാഗമായിരുന്നു. അംഗത്വമില്ലെങ്കിലും പ്രവര്‍ത്തനങ്ങളിലില്ലെങ്കിലും ആശയപരമായി പാര്‍ട്ടിക്കൊപ്പം കാണുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി തെറ്റുകണ്ടെത്തിയാല്‍ ഉള്‍ക്കൊള്ളുകയെന്നത് ഒരു അംഗത്തിന്‍റെ ബാധ്യതയാണ്. ആ നിലയ്ക്ക് നടപടി അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും പാര്‍ട്ടിയുടെ കൂടെയുണ്ടാകുമെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയുണ്ടായി. പാര്‍ട്ടി നിയോഗിച്ച് കമ്മിഷൻ്റെ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.