കേരളം

kerala

ETV Bharat / state

ലയങ്ങളിലെ ദുരിതക്കാഴ്‌ചകള്‍; വണ്ടിപ്പെരിയാര്‍ വിരല്‍ ചൂണ്ടുന്നത്

തോട്ടം മേഖലയില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടായില്ലെങ്കിൽ ഇനിയും വണ്ടിപ്പെരിയാർ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കും.

By

Published : Jul 21, 2021, 7:30 AM IST

Updated : Jul 21, 2021, 2:58 PM IST

തോട്ടം മേഖല വാര്‍ത്ത  ഇടുക്കി തോട്ടം മേഖല വാര്‍ത്ത  വണ്ടിപ്പെരിയാര്‍ കൊലപാതകം വാര്‍ത്ത  തോട്ടം മേഖല കുറ്റകൃത്യങ്ങള്‍ വാര്‍ത്ത  തോട്ടം മേഖല അതിക്രമങ്ങള്‍ വാര്‍ത്ത  ലയങ്ങള്‍ കുറ്റകൃത്യങ്ങള്‍ വാര്‍ത്ത  idukki plantations crime news  idukki plantation sector violence news  idukki violence against children news  plantation violance against children news  idukki plantation violence news  കുട്ടികള്‍ അതിക്രമങ്ങള്‍ തോട്ടം മേഖല
അടച്ചറപ്പില്ലാത്ത ഒറ്റമുറി ജീവിതങ്ങളുള്ള ഇടുക്കിയിലെ തോട്ടം മേഖല

ഇടുക്കി: ജൂണ്‍ 30. ഇടുക്കി വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റില്‍ ആറു വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി.

അന്വേഷണത്തിനൊടുവില്‍ അയല്‍വാസിയായ 22 കാരന്‍ അറസ്റ്റിലായി. പീഡിപ്പിക്കുന്നതിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ ഇയാള്‍ കയറില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

വണ്ടിപ്പെരിയാര്‍ വിരല്‍ ചൂണ്ടുന്നത്

അടച്ചുറപ്പില്ലാത്ത ഒറ്റമുറി ജീവിതം

ജീവിത സാഹചര്യങ്ങളാണ് തോട്ടം മേഖലയിൽ കുറ്റകൃത്യങ്ങൾ വർധിക്കാന്‍ കാരണം. കാലിത്തൊഴുത്തുകൾ പോലെയുള്ള ലയങ്ങളാണ് പല തോട്ടങ്ങളിലും. ഒരു കുടുംബം കഴിയുന്നത് ഒറ്റമുറിക്കുള്ളിൽ.

അടുത്ത കുടുംബവുമായി വേർതിരിക്കാനുള്ളത് ഒരു ഭിത്തി മാത്രം. മാതാപിതാക്കൾ ജോലിക്കു പോയാൽ, കുട്ടികൾ പകൽ മുഴുവൻ കഴിയുന്നത് യാതൊരു സുരക്ഷയുമില്ലാത്ത ലയങ്ങളിലാണ്. ഈ അവസരം മുതലെടുത്താണ് വണ്ടിപ്പെരിയാറിലേതുപോലെയുള്ള ക്രൂരകൃത്യങ്ങൾ നടക്കുന്നത്.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍

ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ട്. ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്‌തത് 76 കേസുകളാണ്. വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

തോട്ടം തൊഴിലാളികൾക്ക് ലൈഫ് ഭവനപദ്ധതി പ്രകാരം വീടും ഫ്ലാറ്റുകളും നിർമിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടായെങ്കിൽ മാത്രമേ തോട്ടം മേഖലയിലെ കുറ്റകൃത്യങ്ങൾ തടയാനാകൂ. ഇല്ലെങ്കില്‍ ഇനിയും വണ്ടിപ്പെരിയാർ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കും.

Also read: കുട്ടികളോടുള്ള ക്രൂരതയില്‍ ഇടുക്കി തോട്ടം മേഖല മുന്നില്‍

Last Updated : Jul 21, 2021, 2:58 PM IST

ABOUT THE AUTHOR

...view details