കേരളം

kerala

ETV Bharat / state

ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു - idukki

നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്.

ഇടുക്കി  നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു  നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്  idukki  murder attempt
ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു

By

Published : Oct 24, 2020, 12:09 PM IST

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഭാര്യയെ ശല്യം ചെയ്തുവെന്നാരോപിച്ച് ഗുരുമന്ദിരംപടി സ്വദേശി ബിനോയ് ആണ് വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ശരത്തിന്‍റെ അച്ഛനും പരിക്കേറ്റു. നെടുങ്കണ്ടം പൊലീസ് പ്രതിക്കായ് തെരച്ചിൽ ആരംഭിച്ചു.

ABOUT THE AUTHOR

...view details