ഇടുക്കി :മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന ശല്യം. രാത്രി രണ്ടുമണിയോടെ എത്തിയ പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാന്‍ വ്യാപാര സ്ഥാപനങ്ങളും വാഴക്യഷിയും നശിപ്പിച്ചു. രാത്രി-പകലെന്ന വ്യത്യാസമില്ലാതെ മൂന്നാര്‍ ടൗണിലും പെരിയവാരൈ മൈതാനത്തും വിവിധ എസ്റ്റേറ്റ് ലയങ്ങളിലും എത്തുന്ന ആനയെ കാടുകയറ്റാന്‍ വനംവകുപ്പ് നാളിതുവരെ തയ്യാറായിട്ടില്ല. വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ഓഫിസുകളിലേക്ക് സമരം ആരംഭിക്കുമെന്ന് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പീറ്റര്‍ പറഞ്ഞു. മന്ത്രിമാരടക്കം പങ്കെടുക്കുന്ന അദാലത്തുകളില്‍ പ്രശ്‌നപരിഹാരത്തിനായി കര്‍ഷകര്‍ എത്തുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ് പതിവ്.
മൂന്നാറില്‍ വീണ്ടും ''പടയപ്പ'' ഇറങ്ങി; സമരത്തിലേക്കെന്ന് നാട്ടുകാര്‍ - munnar town elephant attack
മൂന്നാര്‍ എം ജി കോളനിയും ഇക്കാനഗറിലും രാത്രി രണ്ടുമണിയോടെ എത്തിയ ഒറ്റയാന്‍ വാഴ കൃഷിയും പെട്ടിക്കടയും നശിപ്പിച്ചു. അടിയന്തര നടപടി എടുത്തില്ലെങ്കില്‍ ഫോറസ്റ്റ് ഓഫിസുകളിലേക്ക് സമരം ആരംഭിക്കുമെന്ന് മൂന്നാർ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം മൂന്നാര്‍ എം ജി കോളനിയും ഇക്കാനഗറിലും അര്‍ധരാത്രി എത്തിയ ആന വാഴ കൃഷിയും പെട്ടിക്കടയും നശിപ്പിച്ചിരുന്നു. ഭൂമിപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയായതിനാല്‍ ഷെഡുകള്‍ നിര്‍മ്മിച്ചാണ് പലരും ഇവിടെ താമസിക്കുന്നത്. ജീവന്‍ കൈയ്യില്‍ പിടിച്ചാണ് രാത്രിയില്‍ കിടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ലോക്ക്‌ഡൗണ്‍ കാലത്ത് മൂന്നാറിലെത്തിയ ആന ടൗണിലെ പഴക്കടകൾ നിരവധി തവണ തകർത്തിരുന്നു. ആയിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെങ്കിലും വ്യാപാരികള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.