കേരളം

kerala

By

Published : Jul 24, 2019, 2:50 AM IST

ETV Bharat / state

അറിയാതെ വിഴുങ്ങിയ മൊട്ട് സൂചി 24 കാരിയുടെ തൊണ്ടയില്‍ നിന്നും വിജയകരമായി പുറത്തെടുത്തു

തമിഴ്‌നാട് രാമനാഥപുരം സ്വദേശി തമിന്നന്‍റെ ഭാര്യയായ സനോഫറിന്‍റെ തൊണ്ടയിലായിരുന്നു മൂന്നര സെന്‍റിമീറ്റര്‍ നീളം വരുന്ന മൊട്ട് സൂചി കുടുങ്ങിയത്

അറിയാതെ വിഴുങ്ങിയ മൊട്ട് സൂചി 24 കാരിയുടെ തൊണ്ടയില്‍ നിന്നും വിജയകരമായി പുറത്തെടുത്തു

ഇടുക്കി: വിനോദ സഞ്ചാരത്തിനായി മൂന്നാറില്‍ എത്തിയ തമിഴ്നാട് രാമനാഥപുരം സ്വദേശി തമിന്നന്‍റെ ഭാര്യ സനോഫര്‍ വിഴുങ്ങിയ സൂചി വിജയകരമായി പുറത്തെടുത്തു. അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ വച്ച് എന്‍ഡോസ്കോപ്പിയിലൂടെയാണ് സൂചി പുറത്തെടുത്തത്. ദമ്പതികളായ തമിന്നും സനോഫറും തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് മൂന്നാര്‍ രാജമലയില്‍ എത്തിയത്. വിശ്രമ വേളയില്‍ സനോഫര്‍ തലയില്‍ ചുറ്റിയിരുന്ന തട്ടം അഴിക്കുകയും മൊട്ടുസൂചി ഊരി കടിച്ച് പിടിക്കുകയും ചെയ്തു. ഇതിനിടയിലാണ് സനോഫര്‍ മൊട്ടുസൂചി വിഴുങ്ങിയത്.

അറിയാതെ വിഴുങ്ങിയ മൊട്ട് സൂചി 24 കാരിയുടെ തൊണ്ടയില്‍ നിന്നും വിജയകരമായി പുറത്തെടുത്തു

ഉടന്‍ തന്നെ യുവതിയെ മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സനോഫറിനെ അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊട്ടുസൂചി അന്നനാളത്തില്‍ കുരുങ്ങി കിടക്കുന്നതായി സ്കാനിങ്ങിലൂടെ കണ്ടെത്തി. തുടര്‍ന്ന് സനോഫറിനെ എന്‍ഡോസ്കോപ്പിക്ക് വിധേയയാക്കുകയും വിജയകരമായി സൂചി പുറത്തെടുക്കുകയുമായിരുന്നെന്നും എന്‍ഡോസ്കോപ്പിക്ക് നേതൃത്വം നല്‍കിയ ഡോ പമ്പാവതി പറഞ്ഞു. ചികിത്സക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയും ഭര്‍ത്താവും ആശുപത്രി അധികൃതര്‍ക്ക് നന്ദിയറിയിച്ച് വൈകിട്ടോടെ നാട്ടിലേക്ക് മടങ്ങി.

ABOUT THE AUTHOR

...view details