ഇടുക്കി: മഞ്ഞും കുളിരും തേടി വിനോദ സഞ്ചാരികൾ എത്തി തുടങ്ങിയതോടെ മൺസൂൺ ടൂറിസത്തെ വരവേൽക്കുകയാണ് ഇടുക്കി. കാലവർഷം എത്തിയതോടെ പച്ച പുതച്ച പുതിയ പുൽനാമ്പുകളും മലനിരകളെ തഴുകുന്ന കോടമഞ്ഞും ചാറ്റൽ മഴയും ഇടുക്കിക്ക് മറ്റൊരു മുഖച്ഛായയാണ് സമ്മാനിക്കുന്നത്. മൺസൂൺ ടൂറിസം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
മഞ്ഞും കുളിരും തേടി ഇടുക്കിയിലേക്ക് സഞ്ചാരികള്‍: കാണാം മനോഹര ദൃശ്യങ്ങള്‍
മൂന്നാർ, വാഗമൺ, കാൽവരിമൗണ്ട് തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്
മൂന്നാർ, വാഗമൺ, കാൽവരിമൗണ്ട് തുടങ്ങിയ മേഖലകളില്‍ സഞ്ചാരികളുടെ തിരക്കാണ്. സംസ്ഥാനത്തിന് പുറത്ത് നിന്നും നിരവധി പേരാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. ജില്ലയിലെ വെള്ളച്ചാട്ടങ്ങളും സജീവമായതോടെ മനം മയക്കുന്ന കാഴ്ചകളാണ് ഇടുക്കി സഞ്ചാരികല്‍ക്ക് സമ്മാനിക്കുന്നത്.
മഞ്ഞും മഴയും ആസ്വദിക്കാൻ യുവാക്കൾക്ക് പുറമെ കുടുംബമായി എത്തുന്നവരും നിരവധിയാണ്. കാലവർഷം ദുരിതങ്ങൾ ആണ് എന്നും ഇടുക്കിക്ക് സമ്മാനിക്കുന്നത്. എങ്കിലും മണ്‍സൂണ്‍ ടൂറിസത്തിലൂടെ വരുമാനവും മഴക്കാലം നല്‍കുന്നുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയ്‌ക്ക് ശമനം ഉണ്ടാകുന്നതോടെ നിരവധി സഞ്ചാരികൾ ഇനിയും മലകയറി എത്തും.