ഇടുക്കി: അടിമാലി താലൂക്കാശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഇടപെടല്‍ നടത്തുമെന്ന് ദേവികുളം എംഎല്‍എ എ.രാജ. ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ അടക്കമുള്ള കാര്യങ്ങള്‍ കുറ്റമറ്റതാക്കാന്‍ ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും എ രാജ പറഞ്ഞു. താലൂക്കാശുപത്രി സന്ദര്‍ശിച്ച് അധികൃതരുമായി ആശയവിനിമയം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിനായി കൂടുതല്‍ ഇടപെടല്‍ നടത്തും: എ.രാജ
ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ അടക്കമുള്ള കാര്യങ്ങള്‍ കുറ്റമറ്റതാക്കാന്‍ ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് എംഎല്‍എ പറഞ്ഞു.
അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിനായി കൂടുതല്‍ ഇടപെടല്‍ നടത്തും: എ.രാജ
also read: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം : കേരള നിയമസഭ നാളെ പ്രമേയം പാസാക്കും
ആശുപത്രിയുടെ ഭാഗമായി നടന്ന് വരുന്ന പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എംഎല്‍എ നേരില്‍ കണ്ട് വിലയിരുത്തി. അതേസമയം എംഎല്‍എയായി സ്ഥാനമേറ്റ ശേഷം ഔദ്യോഗികമായി ആശുപത്രിയില്‍ അദ്ദേഹത്തെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോമന്‍ ചെല്ലപ്പന്‍, ആശുപത്രി സൂപ്രണ്ട് ഡോ. സത്യ ബാബു, എച്ച് എം സി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഷാളണിയിച്ച് സ്വീകരിച്ചു.