കേരളം

kerala

ETV Bharat / state

കുട്ടികളോടുള്ള ക്രൂരതയില്‍ ഇടുക്കി തോട്ടം മേഖല മുന്നില്‍ - ഇടുക്കി

ഈ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 76 കേസുകൾ. വിദ്യാർഥികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നതായും റിപ്പോർട്ട്.

child welfare committee  ശിശു സംരക്ഷണ സമിതി  തോട്ടം മേഖല  plantation sector  Violence against children  കുട്ടികൾക്ക് നേരെയുള്ള അതിക്രമം  കുട്ടികൾക്ക് നേരെയുള്ളആക്രമണം  ഇടുക്കി  idukki
തോട്ടം മേഖലയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

By

Published : Jul 6, 2021, 3:09 PM IST

Updated : Jul 6, 2021, 3:23 PM IST

ഇടുക്കി: ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്തത് 76 കേസുകൾ. വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുന്നതായും റിപ്പോർട്ടുകൾ.

കുട്ടികളോടുള്ള ക്രൂരതയില്‍ ഇടുക്കി തോട്ടം മേഖല മുന്നില്‍

വേണം ജാഗ്രത

2020ൽ 135 പോക്‌സോ കേസുകളാണ് ഇടുക്കി ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തിരുന്നത്. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 60% കേസുകളും തോട്ടം മേഖലയിൽ നിന്നാണ്. ജില്ലയിൽ കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതായാണ് ശിശു ക്ഷേമ സമിതി റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ശിശു സംരക്ഷണ സമിതികളുടെ പ്രവർത്തനങ്ങൾ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ശിശു ക്ഷേമ സമിതി പ്രവർത്തകർ പറയുന്നു.

Also Read:ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കല്യാണം കഴിച്ചാല്‍ "ഫിറ്റാകില്ല", പക്ഷേ ഹിറ്റാകും... ഇങ്ങനെയും പ്രതിഷേധിക്കാം...

ഓൺലൈൻ പഠനത്തിന്‍റെ മറവിൽ വിദ്യാർഥികൾ മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ മാതാപിതാക്കൾ ജാഗ്രത കാണിക്കണമെന്നും ശിശു സംരക്ഷണ സമിതി നിർദേശിച്ചു.

Last Updated : Jul 6, 2021, 3:23 PM IST

ABOUT THE AUTHOR

...view details