ഇടുക്കി:ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവുകള്‍ പിന്‍വലിച്ചു. ഇടുക്കി ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഉത്തരവിനെതിരെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. സിപിഐയും ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.
ഇടുക്കിയിൽ ഭൂവിനിയോഗം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു - ഇടുക്കി ഭൂവിനിയോഗം ഉത്തരവ്
കഴിഞ്ഞ ഓഗസ്റ്റ് 22 ന് ഭൂവിനിയോഗം സംബന്ധിച്ച് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവാണ് പിൻവലിച്ചത്. യുഡിഎഫും സിപിഐയും ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
ഓഗസ്റ്റ് മാസം 22ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ 15 സെന്‍റിനുമുകളിലുള്ള സ്ഥലങ്ങളിലെ നിർമാണങ്ങളും 1500 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങളും സ്ഥലം സഹിതം സർക്കാരിലേക്ക് കണ്ടുകെട്ടാം. പിന്നാലെ ഭൂമിയുടെ പട്ടയത്തിന്‍റെ സ്വഭാവം അനുസരിച്ച് മാത്രമേ കെട്ടിട നിർമാണം അനുവദിക്കൂ എന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഉത്തരവും സെപ്റ്റംബർ 25ന് പുറത്തിറങ്ങി. ഇതോടെ ഇടുക്കി ജില്ലയിലെവിടെയും കെട്ടിടം നിർമിക്കാന്‍ വില്ലേജ് ഓഫീസറുടെ എന്‍ഒസി നിർബന്ധമായി. ഈ വിവാദ ഉത്തരവുകള്‍ക്കെതിരെ ജില്ലയില്‍ പ്രതിഷേധം ശക്തമായിരുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം ആനവിരട്ടി, പള്ളിവാസല്‍, ബൈസന്‍വാലി, കണ്ണന്‍ദേവന്‍ ഹില്‍സ് എന്നിങ്ങനെ എട്ടിടങ്ങളിലായാണ് നിര്‍മാണ നിയന്ത്രണം പുതിയ ഉത്തരവിലൂടെ നിജപ്പെടുത്തിയത്. എന്നാല്‍ ഈ പ്രദേശങ്ങളെയും നിയന്ത്രണത്തില്‍ നിന്നൊഴിവാക്കുന്നത് വരെ യുഡിഎഫ് പ്രതിഷേധം തുടരും.
നിര്‍മാണ നിയന്ത്രണം പൂര്‍ണമായി പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം 28ന് ജില്ലയില്‍ നിശ്ചയിച്ച ഹര്‍ത്താലിന് മാറ്റമുണ്ടാകില്ലെന്ന് യുഡിഎഫ് അറിയിച്ചു.