കേരളം

kerala

ETV Bharat / state

ETV BHARAT EXCLUSIVE: പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തില്‍ ക്രമക്കേട്

വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളിലൂടെയാണ് പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരില്‍ ഏറെയും അനർഹരാണെന്ന വിവരം പുറത്തുവന്നത്

By

Published : Jul 13, 2019, 1:17 AM IST

പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തില്‍ ക്രമക്കേട്: ഇടിവി ഭാരത് എക്സ്ക്ല്യൂസീവ്

ഇടുക്കി: പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വ്യാപക ക്രമക്കേട് നടത്തി ഇടുക്കി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്. പ്രളയബാധിതര്‍ക്ക് നല്‍കേണ്ട തുക അനർഹര്‍ കൈപ്പറ്റി. സമീപ പഞ്ചായത്തിൽ നിന്നുള്ളവർക്കുപോലും വഴിവിട്ട സഹായമാണ് പഞ്ചായത്ത് ഒരുക്കിയത്. സ്വകാര്യ വ്യക്തി സമർപ്പിച്ച വിവരാവകാശ രേഖയിലൂടെയാണ് ക്രമക്കേട് പുറത്തായത്. ഇടുക്കി അഞ്ചുരുളിയിൽ സ്ഥിരതാമസക്കാരനായ കുന്നിൽ വീട്ടിൽ സിബി ജോസഫിന്‍റെ വീടിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും പ്രളയം മൂലമുണ്ടായ മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഇതിനുള്ള ധനസഹായം ലഭിക്കുന്നതിനായി അധികൃതരെ സമീപിച്ചപ്പോൾ മണ്ണിടിച്ചിലിന് ധനസഹായമില്ലെന്ന് പറഞ്ഞ് സിബിയെ മടക്കി അയച്ചു. തുടർന്ന് വിവരാവകാശ നിയമ പ്രകാരം സിബിക്ക് ലഭ്യമായ രേഖകളിലൂടെയാണ് പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരില്‍ ഏറെയും അനർഹരാണെന്ന വിവരം പുറത്തുവന്നത്.

പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തില്‍ ക്രമക്കേട്: ഇടിവി ഭാരത് എക്സ്ക്ല്യൂസീവ്

മറ്റ് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിൽ വരുന്നവർപോലും കാഞ്ചിയാർ വില്ലേജിൽ നിന്നും ലഭ്യമായ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബി പറയുന്നു. പ്രളയ സമയത്ത് കാഞ്ചിയാർ മേഖലയിൽ എത്ര ദുരിതാശ്വാസ ക്യാമ്പുകൾ നടത്തിയിട്ടണ്ടെന്ന ചോദ്യത്തിനും, ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ധനസഹായം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും വിവരാവകാശ രേഖകളിൽ ഉത്തരം ലഭ്യമായിട്ടില്ല. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ നിന്ന് മാത്രം ധനസഹായം ലഭിക്കുന്നതിന് 188 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 153 പേരെ അർഹരായി തെരഞ്ഞെടുക്കുകയും, 139 പേർക്ക് ധനസഹായം നൽകുകയും ചെയ്തു. ഇതിൽ ഭൂരിഭാഗവും അനർഹരാണെന്നാണ് സിബിയുടെ ആരോപണം .നിലവിൽ ലഭ്യമായിരിക്കുന്ന രേഖകളുമായി വിജിലൻസിനെ സമീപിക്കാനാണ് സിബിയുടെ തീരുമാനം.

ABOUT THE AUTHOR

...view details