ഇടുക്കി:ബൈക്കില്‍ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍. തൊടുപുഴ രണ്ടു പാലം കരയിൽ കൊമ്പനാം പറമ്പിൽ റിൻഷാദാണ് എക്സൈസിന്‍റെ പിടിയിലായത്. രണ്ടരക്കിലോ കഞ്ചാവും ഇയാളുടെ വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊടുപുഴ- വെങ്ങല്ലൂർ- മങ്ങാട്ടുകവല ബൈപ്പാസിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.
തൊടുപുഴയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ - ഇടുക്കി കഞ്ചാവ്
തൊടുപുഴ- വെങ്ങല്ലൂർ- മങ്ങാട്ടുകവല ബൈപ്പാസിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. തൊടുപുഴ മേഖലയിലെ കഞ്ചാവ് വിൽപ്പനക്കാരിലെ പ്രധാന കണ്ണിയാണ് പിടിയിലായ റിൻഷാദെന്ന് എക്‌സൈസ് പറഞ്ഞു. കിലോഗ്രാമിന് മുപ്പതിനായിരം രൂപ നിരക്കിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
തൊടുപുഴ മേഖലയിലെ കഞ്ചാവ് വിൽപ്പനക്കാരിലെ പ്രധാന കണ്ണിയാണ് പിടിയിലായ റിൻഷാദെന്ന് എക്‌സൈസ് പറഞ്ഞു. കിലോഗ്രാമിന് മുപ്പതിനായിരം രൂപ നിരക്കിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രണ്ട് മാസത്തോളമായി ഇയാൾ എക്സൈസ് ഷാഡോ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എംകെ പ്രസാദ്, പ്രിവന്‍റീവ് ഓഫീസർമാരായ കെഎച്ച് രാജീവ്, ടിവി സതീഷ്, കെവി സുകു, കെഎസ് അസീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാന്‍റി തോമസ്, കെഎസ് മീരാൻ, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവിദാസ്, ഖാലിദ് പിഎം എന്നിവരും പങ്കെടുത്തു. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കും.