ഇടുക്കി:എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനം പ്രൗഢ ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ഇടുക്കി ജില്ല. ജില്ലാ കലക്ടര്‍ എച്ച് ദിനേശിന്‍റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ കൂടിയ യോഗത്തിലാണ് തീരുമാനം എടുത്തത്.
റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കാൻ ഒരുങ്ങി ഇടുക്കി ജില്ല - ഇടുക്കി ജില്ലാ പഞ്ചായത്ത്
ഇടുക്കി ജില്ലാ പഞ്ചായത്ത് മൈതാനത്ത് 26 ന് രാവിലെ എട്ടു മണിക്ക് പതാകയുയര്‍ത്തി ആഘോഷത്തിന് തുടക്കം കുറിക്കും.
ഇടുക്കി ജില്ലാ പഞ്ചായത്ത് മൈതാനത്ത് 26 ന് രാവിലെ എട്ടു മണിക്ക് പതാകയുയര്‍ത്തി ആഘോഷത്തിന് തുടക്കം കുറിക്കും. ആംഡ് റിസര്‍വ്ഡ് പൊലീസ്, ലോക്കല്‍ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍റ് റെസ്‌ക്യു, എന്‍സിസി, സ്‌കൗട്ട്, സ്റ്റുഡന്‍സ് പൊലീസ്, തുടങ്ങിയവർ പരേഡ് നടത്തും. പൈനാവ് എം.ആര്‍.എസ്, വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂള്‍, ആംഡ് റിസര്‍വ്വ് പൊലീസ് എന്നിവരുടെ ബാന്‍റ് മേളം അകമ്പടിയും ഇത്തവണ ഉണ്ടാകും.
പരേഡിന് ശേഷം ദേശാഭക്തി ഗാനം, യോഗ, നൃത്തം, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികള്‍, പ്രദര്‍ശന വടംവലി എന്നിവ അരങ്ങേറും. മൈതാനത്ത് സര്‍ക്കാര്‍ വകുപ്പുകളുടേയും എല്ലാ വിഭാഗം ജനങ്ങളുടേയും സാന്നിദ്ധ്യം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.