ഇടുക്കി:സംസ്ഥാനത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച ജില്ലയാണ് ഇടുക്കി. പോളിങ് സാമഗ്രികളുടെ വിതരണവും നേരത്തെ തന്നെ പൂർത്തീകരിച്ചു. ഓരോ പഞ്ചായത്തുകള്‍ക്കും പ്രത്യേക സമയം ക്രമീകരിച്ചാണ് പോളിങ് സാമഗ്രികളുടെ വിതരണം നടത്തിയത്.
തെരഞ്ഞെടുപ്പിന് തയ്യാറായി ഇടുക്കി ജില്ല
ജില്ലയില്‍ ആകെ 1,453 ബൂത്തുകളിലായി 8,95,109 വോട്ടര്‍മാരാണുള്ളത്. 16 ജില്ലാ പഞ്ചായത്ത് ഡിവഷനിലും, എട്ട് ബ്ലോക്ക് പഞ്ചായത്ത്, 52 പഞ്ചായത്ത്, രണ്ട് മുനിസിപ്പാലിറ്റിയിലും അടക്കം 3213 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്
ജില്ലയില്‍ ആകെ 1453 ബൂത്തുകളിലായി 895109 വോട്ടര്‍മാരാണുള്ളത്. 16 ജില്ലാ പഞ്ചായത്ത് ഡിവഷനിലും, എട്ട് ബ്ലോക്ക് പഞ്ചായത്ത്, 52 പഞ്ചായത്ത്, രണ്ട് മുനിസിപ്പാലിറ്റിയിലും അടക്കം 3213 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടറിയിക്കുന്നതിന് കലക്ട്രേറ്റില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആകെ 197 പ്രശ്ന ബാധിത ബൂത്തുകളും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കര്‍ശനമായ സുരക്ഷാ സംവിധാനവും ഇവിടങ്ങളിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്.