ഇടുക്കി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ നടന്നുവരുന്ന നിര്‍മാണ ജോലികള്‍ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി വിലയിരുത്തി. പ്രദേശത്ത് ജൂലൈ 15ഓടെ ചെറുവാഹനങ്ങൾ കടത്തി ഭാഗികമായി വാഹന ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷ കലക്‌ടർ പങ്കുവച്ചു.
മണ്ണിടിച്ചിലില്‍ തകര്‍ന്ന ഗ്യാപ്പ് റോഡ് ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ ജോലികള്‍ ഏറെക്കുറെ അവസാനഘട്ടത്തിലാണുള്ളത്. ജില്ല കലക്ടര്‍ എച്ച് ദിനേശനും, ദേവികുളം സബ് കലക്‌ടർ പ്രേം കൃഷ്ണനുമടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
മണ്ണിടിച്ചിൽ ഭീഷണിയിൽ ഗ്യാപ്പ് റോഡ്
മാസങ്ങള്‍ക്ക് മുമ്പ് മലയിടിച്ചിലില്‍ തകര്‍ന്ന ഗ്യാപ്പ് റോഡ് ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മാണ ജോലികള്‍ ഏറെക്കുറെ അവസാനഘട്ടത്തിലാണ്. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടെയുള്ള യാത്ര ദുഷ്കരമായേക്കും. നിലവിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
READ MORE:കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഗ്യാപ്പ് റോഡ് ഒരുമാസത്തിനുള്ളില്‍ ഗതാഗതയോഗ്യമാകും
മലയിടിച്ചിലില്‍ പാത തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. നിര്‍മാണ ജോലികള്‍ വേഗത്തിലാക്കി പാത തുറന്നുനല്‍കണമെന്നുള്ള ആവശ്യം ശക്തമാകവെയാണ് ജില്ല കലക്ടര്‍ നേരിട്ടെത്തി ഗ്യാപ്പ് റോഡിലെ നിര്‍മാണ ജോലികള്‍ വിലയിരുത്തിയത്.
ഇടുക്കി ഗ്യാപ്പ് റോഡിലെ നിർമാണ ജോലികൾ വിലയിരുത്തി ജില്ല കലക്‌ടർ; ജൂലൈ 15ഓടെ ചെറുവാഹനങ്ങൾ കടത്തിവിടും