കേരളം

kerala

ETV Bharat / state

ഇടുക്കി ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് റോഷി അഗസ്റ്റിൻ - Idukki dam water level

കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇടുക്കി ഹൈറേഞ്ചിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഇടുക്കി ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ  ഇടുക്കി ഡാമിലെ ജലനിരപ്പ്  ഇടുക്കി ഡാമിലെ ജലനിരപ്പ് വാർത്ത  ഹൈറേഞ്ചിൽ കനത്ത മഴ  റോഷി അഗസ്റ്റിൻ മന്ത്രി  ഇടുക്കി ഡാം ജലനിരപ്പ്  Roshi Augustine news  Roshi Augustine latest news  idukki dam latest news  Idukki dam water level is being monitored  Idukki dam water level  Idukki dam water level news
ഇടുക്കി ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുകയാണെന്ന് റോഷി അഗസ്റ്റിൻ

By

Published : Jul 24, 2021, 1:42 PM IST

Updated : Jul 24, 2021, 2:21 PM IST

ഇടുക്കി:ഇടുക്കി ഡാമിനെ സംബന്ധിച്ചെടുത്തോളം അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമുകളുടെ ജല നിരപ്പ് നിരീക്ഷിച്ച് വരികയാണെന്നും ജലനിരപ്പ് കുടുന്നതിന് അനുസരിച്ച് വെള്ളം തുറന്നുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഴ കനത്തതോടെ ഉരുൾപൊട്ടൽ ഭീഷണിയിലാണ് ഹൈറേഞ്ചിലെ മലയോരമേഖലയുള്ളത്. നാലു ദിവസമായി തുടരുന്ന മഴയിൽ ഹൈറേഞ്ചിലെ നിരവധി പ്രദേശങ്ങളാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ജിയോളജി വകുപ്പ് അതീവ അപകട മേഖലയായി കണ്ടെത്തിയ ഇരട്ടയാർ, ചേമ്പളം, ബോഡിമെട്ട് എന്നിവിടങ്ങളിലെ അപകട മേഖല പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് റോഷി അഗസ്റ്റിൻ

READ MORE:ഉരുൾപൊട്ടൽ ഭീഷണിയിൽ ഇടുക്കി ഹൈറേഞ്ചിലെ മലയോരമേഖല

Last Updated : Jul 24, 2021, 2:21 PM IST

ABOUT THE AUTHOR

...view details