കേരളം

kerala

ETV Bharat / state

വരൂ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് കാണാം; പ്രവേശനം 2023 ജനുവരി 31 വരെ - ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സന്ദർശന സമയം

2023 ജനുവരി 31 വരെയാണ് പൊതുജനങ്ങള്‍ക്കായി ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തുറന്ന് നൽകുന്നത്. ബുധനാഴ്‌ച സന്ദര്‍ശനം അനുവദിക്കില്ല. രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ച് വരെയാണ് സന്ദർശന സമയം.

Idukki and cheruthoni dams opened for public  Idukki and cheruthoni dams opened for visitors  idukki dam  idukki  cheruthoni  idukki dam opened for visitors  വരൂ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് കാണാം  ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്  IDUKKI LOCAL NEWS  IDUKKI LATEST NEWS  ഇടുക്കി  ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു  ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സന്ദർശന സമയം  ഇടുക്കി ഡാം സന്ദർശിക്കാം
വരൂ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് കാണാം; പ്രവേശനം 2023 ജനുവരി 31 വരെ

By

Published : Dec 2, 2022, 1:04 PM IST

ഇടുക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു. ക്രിസ്‌മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ച് വരെയാണ് സന്ദർശന സമയം.

വരൂ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് കാണാം; പ്രവേശനം 2023 ജനുവരി 31 വരെ

ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്‌ച പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ല. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം.

ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിന് മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് 600 രൂപയാണ് ചാർജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ABOUT THE AUTHOR

...view details