ഇടുക്കി:ഇടുക്കി അണക്കെട്ടിന്‍റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നു. സെക്കൻഡില്‍ 40,000 ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കും. അണക്കെട്ടിലെ ജലനിരപ്പ് 2398.80 അടി പിന്നിട്ടതിനെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഷട്ടർ ഉയർത്തിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തുവാൻ തീരുമാനമായത്. റെഡ് അലർട്ടിലേക്ക് എത്താതെ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാൻ വേണ്ടിയാണ് ഷട്ടർ ഉയർത്തുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.