ഇടുക്കി:രാജ്യത്തെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകുവാൻ കഴിയില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ്. ബിജെപിക്ക് എതിരായി ഇന്ത്യയുടെ മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ തീറ്റമത്സരത്തിന്‍റെ നെട്ടോട്ടമാണ് ഭാരത് ജോഡോ യാത്രയെന്നും സി വി വർഗീസ് വിമര്‍ശിച്ചു. പൂപ്പാറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ കണ്ട ഏറ്റവും വലിയ തീറ്റ മത്സരത്തിന്‍റെ നെട്ടോട്ടമാണ് ഭാരത് ജോഡോ യാത്ര; ഇടുക്കി സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
രാജ്യത്തെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകുവാൻ കഴിയില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് പൂപ്പാറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്‌ത് കൊണ്ട് പറഞ്ഞു
ഇന്ത്യ കണ്ട ഏറ്റവും വലിയ തീറ്റ മത്സരത്തിന്‍റെ നെട്ടോട്ടമാണ് ഭാരത് ജോഡോ യാത്ര; ഇടുക്കി സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ്
രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചതിൽ പ്രതിഷേധിച്ചാണ് പൂപ്പാറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണ യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ വി എൻ മോഹനൻ, എൻ പി സുനിൽകുമാർ, എം ഐ സെബാസ്റ്റിൻ, എൻ ആർ ജയൻ, എം വി കുട്ടപ്പൻ, കെ എൻ ശിവൻ തുടങ്ങിയവർ പങ്കെടുത്തു.